ലാസ് വേഗാസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഹെയർസ്റ്റൈൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നു. ഓഗസ്റ്റ് 5-ന് ലാസ് വേഗാസിൽ നടന്ന ഒരു പരിപാടിയിലാണ് ട്രംപിന്റെ മുടി സാധാരണയിലും കട്ടിയുള്ളതായും തിളക്കമുള്ളതായും കണ്ടത്. ഇതോടെ അദ്ദേഹം വിഗ്ഗ് ധരിക്കുകയാണോ അതോ പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ചതാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി.
ലാസ് വേഗാസിലെ റെഡ് റോക്ക് കാസിനോയിൽ നടന്ന പ്രസംഗത്തിനിടെയാണ് ട്രംപിന്റെ മുടിയിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. മുൻപുള്ളതിനേക്കാൾ മുടി കൂടുതൽ കട്ടിയുള്ളതായും നിറം മാറിയതായും പലരും ചൂണ്ടിക്കാട്ടി. 'ട്രംപ് വിഗ്ഗ് ധരിച്ചതാണോ?' എന്ന ചോദ്യവും അദ്ദേഹത്തിന്റെ മുടിയെക്കുറിച്ചുള്ള ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളും വീഡിയോകളും ഇതിന് ആക്കം കൂട്ടി.
അടുത്തിടെ കാറ്റിൽ ട്രംപിന്റെ മുടി പറന്നപ്പോൾ തലയുടെ ഭാഗം കൂടുതൽ വ്യക്തമായി കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങളുമായി പുതിയ ലുക്കിനെ ആളുകൾ താരതമ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് ട്രംപോ വൈറ്റ് ഹൗസോ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. മുടിയിലെ മാറ്റം വെളിച്ചത്തിന്റെയോ ക്യാമറയുടെയോ വ്യത്യാസം മൂലമാകാം എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ചില വെബ്സൈറ്റുകൾ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം വിഗ്ഗ് ധരിച്ചുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

Comments