തിരുവനന്തപുരം: ഓണത്തിന് മുന്‍പ് തന്നെ അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ വന്‍ വിലക്കുറവുമായി സഹകരണ വകുപ്പിന്റെ 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(വ്യാഴം) വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം എംഎല്‍എസ് മൈതാനത്ത് നിര്‍വഹിക്കും. 'ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം' എന്നതാണ് സഹകരണ വകുപ്പിന്റെ മുദ്രാവാക്യം.
വന്‍ വിലക്കുറവാണ് കണ്‍സ്യൂമര്‍ ഫെഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കിലോയ്ക്ക് 41 രൂപ വിലയുള്ള ജയ അരി 25 രൂപയ്ക്ക് ലഭിക്കും. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് ലഭിക്കും. വിപണിയില്‍ 202 രൂപ വിലയുളള വെളിച്ചെണ്ണ ഓണച്ചന്തയില്‍ 90 രൂപയ്ക്ക് ലഭിക്കും.
എല്ലാ സാധനങ്ങള്‍ക്കും 30-40% വിലക്കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാത്തിന്റെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. വിലയിളവ് നല്കാന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Comments