
മാള: കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് മരിച്ചു. വടമ സ്വദേശി ബിനിലിന്റെയും സരിതയുടെയും മകന് കാശിനാഥ് ആണ് മരിച്ചത്. സഹോദരന് ശബരിനാഥിനൊപ്പം കളിക്കുകയായിരുന്നു കാശിനാഥ്. ഇതിനിടെ വായിലിട്ട കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി.
ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട് ഉടന്‍ തന്നെ മാളയിലെയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രിളില്‍ എത്തിച്ചെങ്കിലും കപ്പലണ്ടി നീക്കം ചെയ്യാനായില്ല. പിന്നീട് തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് കുട്ടി മരിച്ചു.






