
കോട്ടയം: കമ്പിവടി കൊണ്ട് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ ബിജുവിനെയും ബിന്ദുവിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലും പിന്നീട് കൊലപാതകക്കേസിലും കലാശിച്ചത്. കമ്പിവടി കൊണ്ട് തലയ്ക്കേറ്റ അടിയിൽ വിനീഷിന്റെ തലയോട്ടി പൊട്ടിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജുവെന്ന് പൊലീസ് അറിയിച്ചു.






