
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് സെമിയില്‍ പുറത്തായി. ജപ്പാന് താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സൈന പരാജയപ്പെട്ടത്. സ്കോര്‍: 12-21, 21-17, 21-10.
ആദ്യമായാണ് ഒരു ജപ്പാന് താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ തവണ ജക്കാര്‍ത്തയില്‍ വെങ്കലം നേടിയ സൈനയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലമാണിത്.
ടൂര്‍ണമെന്റ് പന്ത്രണ്ടാം സീഡായ സൈന നിലവിലെ റണ്ണറപ്പാണ്. സൈനയും ഒകുഹരയും ഇതുവരെ ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം സൈനയ്ക്കായിരുന്നു. ഈ വര്‍ഷം നടന്ന് ഓള് ഇംണ്ട് ടൂര്‍ണമെന്റിലാണ് സൈന അവസാനമായി ഒകുഹരയെ തോല്‍പ്പിച്ചത്.






