
റാഞ്ചി: ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മോചനം നേടുന്നതിനു മുന്‍പ് ഝാര്‍ഖണ്ഡില്‍ നിന്നും നവജാത ശിശുക്കളുടെ കൂട്ടമരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നു. ജാംഷെഡ്പൂര്‍ മഹാത്മ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചത്. പോഷകാഹാരകുറവ് ആണ് മരണകാരണമെന്ന് അധികൃതര്‍ പറയുന്നു.
ഇവിടെ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ കൂട്ടത്തോടെ മരണമടയുന്നതോടെ രക്ഷിതാക്കള്‍ വലിയ ആശങ്കയിലാണ്. ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ നൂറോളം കുട്ടികളാണ് മരണമടഞ്ഞത്. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികളാണ് ഓക്സിജന്‍ ലഭിക്കാതെ പിടഞ്ഞുമരിച്ചത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കരാറുകാരന് പണം നല്‍കാതെ വന്നതോടെയാണ് ദുരന്തത്തിന് തുടക്കം.
1961 നവംബര്‍ 14നാണ് ജാംഷെഡ്പൂര്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. ഈ മെഡിക്കല്‍ കോളജില്‍ 540 ബെഡുകളുണ്ട്.






