ബാങ്കോക്ക്: തായ്‌ലൻഡിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവെയ്പ്പിൽ അധ്യാപകനും ആക്രമിയും ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു 15 പേർക്ക് പരിക്കുപറ്റി. ബാങ്കോക്കിന് വടക്കുള്ള നോൺതാബുരി പ്രവിശ്യയിലെ ബാം ക്രുവായ് ജില്ലയിലുള്ള ഡെബ്സിരിൻ നോൺതാബുരി സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനും അക്രമിയായ വിദ്യാർത്ഥിയുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് ശേഷം വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പോലീസും ദുരന്തനിവാരണ സേനയും ഉടൻതന്നെ സ്ഥലത്തെത്തി സ്കൂളിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
ആക്രമണ സമയത്ത് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിദ്യാർത്ഥി തടസ്സം സൃഷ്ടിച്ച് നിലയുറപ്പിച്ചിരുന്നുവെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തായ്‌ലൻഡിലെ പ്രശസ്തമായ സ്കൂളുകളിലൊന്നിലാണ് വെടിവയ്പ് നടന്നത്.

Comments