More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നീറ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ തരികിട ; കോപ്പി കുറിച്ചു, ഉത്തരമുള്ള ഖണ്ഡികയും അടയാളപ്പെടുത്തി

Authored by Web Desk | Last updated: 07 Aug 2026, 10:36 AM | 2 min read

Print
നീറ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ തരികിട ; കോപ്പി കുറിച്ചു, ഉത്തരമുള്ള ഖണ്ഡികയും അടയാളപ്പെടുത്തി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കും വന്‍ പ്രതിഷേധങ്ങള്‍ക്കും വഴിതെളിക്കുകയും ചെയ്ത 2026-ലെ നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ പ്രതികളുടെ പ്രധാന പ്രവര്‍ത്തനരീതി വിവരിച്ച് സിബിഐ. ചോദ്യങ്ങള്‍ കാണാതെ പഠിക്കുക, ചെറിയ കടലാസുകഷണങ്ങളില്‍ കോപ്പി കുറിക്കുക, പുസ്തകങ്ങളിലെ പ്രധാന ഖണ്ഡികകള്‍ അടയാളപ്പെടുത്തുക. ഈ രീതിയുള്ള പ്രവര്‍ത്തനമായിരുന്നെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അനുബന്ധ രേഖകളും മറ്റ് അനുബന്ധ പേപ്പറുകളും ഉള്‍പ്പെടെ 20,000 പേജുകളുള്ള കുറ്റപത്രമാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന സംഘത്തിലുണ്ടായിരുന്ന മൂന്ന് വിഷയാധിഷ്ഠിത വിദഗ്ദ്ധര്‍ ഈ രീതിയിലായിരുന്നു ചോദ്യങ്ങള്‍ ചോര്‍ത്തിയത് എന്ന് 94 പേജുള്ള ഈ സി.ബി.ഐ രേഖയില്‍ വിശദീകരിക്കുന്നു. പി.വി. കുല്‍ക്കര്‍ണി, മനീഷ മന്ധാരെ, മനീഷ ഹവാല്‍ദാര്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞിരിക്കുന്നത്. ഇവര്‍ യഥാക്രമം കെമിസ്ട്രി, ബോട്ടണി, ഫിസിക്‌സ് വിഷയങ്ങളിലെ വിദഗ്ദ്ധരാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് എന്‍.ടി.എ വിഷയാധിഷ്ഠിത വിദഗ്ദ്ധര്‍, കോച്ചിംഗ് സെന്ററുകളുമായി ബന്ധമുള്ളവര്‍, ഇടനിലക്കാര്‍, ചോര്‍ച്ചയുടെ ആനുകൂല്യം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പ്രതികളുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. എന്‍.ടി.എ കേന്ദ്രത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ഇവര്‍ ചോദ്യങ്ങള്‍ കടലാസ് കഷണങ്ങളിലേക്ക് എഴുതിയെടുക്കുകയും അതിന്റെ ഉത്തരങ്ങള്‍ വരുന്ന ഖണ്ഡികകളും അദ്ധ്യായങ്ങളും എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളില്‍ അടയാളപ്പെടുത്തിവെയ്ക്കുകയും ചെയ്തു.

ലളിതമായ ചോദ്യങ്ങള്‍ പ്രതികള്‍ ഓര്‍ത്തു വയ്ക്കുകയും, ദിവസം അവസാനിക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലെത്തി അത് കടലാസിലേക്ക് പകര്‍ത്തുകയുമായിരുന്നു ചെയ്തിരുന്നത്. സ്വകാര്യ കോച്ചിംഗ് സെഷനുകളില്‍ വിദ്യാര്‍ത്ഥികളോട് ചോര്‍ന്ന ചോദ്യങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിനിടയില്‍ ഇത്തരം ചില കൈയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം പിന്നീട് വിശ്വാസമുള്ള ഇടനിലക്കാര്‍ വഴി കോച്ചിംഗ് നെറ്റ്വര്‍ക്കുകളിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇവര്‍ പേപ്പറുകള്‍ ഉപയോഗിച്ചത്.

സാമ്പത്തിക ലാഭത്തിനും പ്രതികളില്‍ ചിലര്‍ നടത്തുന്ന ട്യൂഷന്‍ ക്ലാസുകളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പരീക്ഷ പേപ്പര്‍ ചോര്‍ത്തിയതെന്ന് സി.ബി.ഐ ആരോപിക്കുന്നു. എന്‍.ടി.എയുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും സി.ബി.ഐ വിരല്‍ ചൂണ്ടുന്നുണ്ട്. 'എന്‍.ടി.എയിലെ അതീവ രഹസ്യ വിഭാഗത്തിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ വിദഗ്ദ്ധരെ പരിശോധിക്കുന്ന രീതി ഉണ്ടായിരുന്നില്ല. എളുപ്പമുള്ള ചോദ്യങ്ങള്‍ ഒരു വിദഗ്ദ്ധന് ഓര്‍ത്തു വയ്ക്കാനും, ദിവസാവസാനം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ ശേഷം പുസ്തകത്തില്‍ എഴുതിവെക്കാനും സാധിക്കുമായിരുന്നു.

പ്രതിയായ പി.വി. കുല്‍ക്കര്‍ണി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെയുള്ള 3 ദിവസത്തിനുള്ളില്‍ മൂന്ന് സെറ്റ് ചോദ്യങ്ങളുടെ (ആകെ 135 ചോദ്യങ്ങള്‍) ബാക്ക്-ട്രാന്‍സ്ലേഷന്‍ ജോലി ചെയ്തിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ചോദ്യപ്പേപ്പര്‍ അന്തിമമായി തയ്യാറാക്കി വിതരണം ചെയ്യുന്നതിന് മുന്‍പ് തന്നെ, തങ്ങളുടെ ഔദ്യോഗിക പദവി ഉപയോഗിച്ച് പ്രതികള്‍ രഹസ്യ രേഖകള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Tags

  • leaked neet paper
  • neet results

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കടലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി ; നീണ്ടകരയില്‍ ഡ്രോണും മുങ്ങല്‍ വിദഗ്ദ്ധരും

കടലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി ; നീണ്ടകരയില്‍ ഡ്രോണും മുങ്ങല്‍ വിദഗ്ദ്ധരും

തായ് സ്കൂളിൽ വെടിവയ്പ്പ്; 2 മരണം; 15 പേർക്ക് പരിക്ക്

തായ് സ്കൂളിൽ വെടിവയ്പ്പ്; 2 മരണം; 15 പേർക്ക് പരിക്ക്

പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളുമായി ട്രം‌പ് ; ഇന്ത്യൻ താൽക്കാലിക വിസക്കാരെ ബാധിക്കുമോ?

പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളുമായി ട്രം‌പ് ; ഇന്ത്യൻ താൽക്കാലിക വിസക്കാരെ ബാധിക്കുമോ?

നീറ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ തരികിട ; കോപ്പി കുറിച്ചു, ഉത്തരമുള്ള ഖണ്ഡികയും അടയാളപ്പെടുത്തി

നീറ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ തരികിട ; കോപ്പി കുറിച്ചു, ഉത്തരമുള്ള ഖണ്ഡികയും അടയാളപ്പെടുത്തി

രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം അയച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സില്‍  ; അന്വേഷണത്തിന് ഉത്തരവിട്ടു കളക്ടര്‍

രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം അയച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ ; അന്വേഷണത്തിന് ഉത്തരവിട്ടു കളക്ടര്‍

‘ഒരു മാപ്പുകൊണ്ട് മുറിവുകൾ ഉണക്കാനാകുമെങ്കിൽ...’; തേജ്‌പാലിനെ മാപ്പുപറച്ചിലും രക്ഷിച്ചില്ല!

‘ഒരു മാപ്പുകൊണ്ട് മുറിവുകൾ ഉണക്കാനാകുമെങ്കിൽ...’; തേജ്‌പാലിനെ മാപ്പുപറച്ചിലും രക്ഷിച്ചില്ല!

Comments