
ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് അധികാരമേല്‍ക്കും. ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ കാലാവധി തീരുന്നതോടെയാണ് ദീപക് മിശ്ര എത്തുന്നത്.
ജനകീയ വിധികള്‍ കൈമുതലുമായാണ് ചീഫ് ജസ്റ്റിസ് പദവിയിലേയ്ക്ക് ദീപക് മിശ്ര പടികള്‍ കയറുന്നത്. അറുപത്തിനാലുകാരനായ ദീപക് മിശ്ര ഒഡീഷ സ്വദേശിയാണ്. 2011 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയായി ദീപക് മിശ്രയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. സിവില്‍, ക്രിമിനല്ൗ റവന്യൂ, സര്‍വീസ് ആന്‍ഡ് സെയില്‍സ് ടാക്സ്, ഭരണഘടനാ വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കുന്ന ആദ്യ ദിവസം തന്നെ അദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ സിമി നിരോധന കേസുമുണ്ട്. ജനീകയമായ ഏറെ വിധികള്‍ ജസ്റ്റിസ് മിശ്രയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനം, എഫ്.ഐ. ആറുകളുടെ കോപ്പി 24 മണിക്കൂറിനകം വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുക എന്നീ ഉത്തരവുകള്‍ മിശ്ര യാണ് പറഞ്ഞത്. ജസ്റ്റിസ് മിശ്ര 13 മാസങ്ങള്‍ക്കുശേഷം 2018 ഒക്ടോബര്‍ രണ്ടിന് വിരമിക്കും.






