
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹം സുരക്ഷിതമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി. മൂലവിഗ്രഹത്തിന്റെ പരിശോധന അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സുരക്ഷിതമെന്ന് അറിയിച്ചത്.
മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്.
തന്ത്രിമാര്‍, വാസ്തുവിദഗ്ധര്‍, ക്ഷേത്ര പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യം മൂലവിഗ്രഹം പരിശോധന പൂര്‍ത്തിയാക്കിയത്. അമിക്കസ്ക്യൂറിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രിസര്‍വേഷന്‍ കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട അമിക്കസ്ക്യുറി രാജകുടുംബവുമായി ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.






