
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ദുരന്തം നടന്ന ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 16 കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ഇ;ോടെ ഇവിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി ഉയര്‍ന്നു. ഗോരഖ്പൂര്‍ ദുരന്തത്തിനു പിന്നാലെ രാജസ്ഥാനിലും 86 കുഞ്ഞുങ്ങള്‍ മരിച്ചു.
രാജസ്ഥാനിലെ ബിന്സ്വാരയിലെ മഹാത്മഗാന്ധി ആശുപത്രിയിലാണ് 51 ദിവസത്തിനിടെ 86 കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിആര്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രണ്ടു ദിവസത്തിനിടെ പ്രവേശിപ്പിച്ച 16 കുഞ്ഞുങ്ങളാണ് മരിച്ചത്. ജപ്പാന് ജ്വരമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
രാജസ്ഥാനിലെ ശിശുമരണത്തില്‍ 37 കുഞ്ഞുങ്ങളും മരിച്ചത് ഡോക്ടറുടെ കുറ്റകരമായ അനാസ്ത കൊണ്ടാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് സൂചന.






