
ചിങ്ങത്തിലെ തിരുവോണത്തിന് മുന്‍പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. തലമുറകള്‍ക്ക് മുന്‍പ് വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നതാണ് ഈ പിള്ളേരോണം.
ഇന്റര്‍നെറ്റിന്റെ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ലഭിക്കാത്ത ഒന്നാണ് ഈ ആഘോഷം. ചിലപ്പോള്‍ പല കുട്ടികളും ഇതേക്കുറിച്ച് കേട്ടിട്ട് പോലുമുണ്ടാവില്ല.
എന്നാല്‍ തലമുറകള്‍ക്ക് പിന്നോട്ട് പോകുമ്പോള്‍ അവര്‍ അനുഭവിച്ച ഓണം ഇന്നത്തെ തലമുറയിലുള്ളവര്‍ അനുഭവിക്കുന്നുണ്ടോയെന്നത് സംശയമാണ്.
ആ ഗൃഹാതുരത്വത്തിന്റെ മാധുര്യം അവര്‍ പകര്‍ന്ന് നല്കുമ്പോള് പ്രകൃതിയോടും നമ്മുടെ സ്വന്തം നാടിനോടും സംസ്ക്കാരത്തോടും എന്തെന്നില്ലാത്ത ഒരടുപ്പം തോന്നും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവമായിരുന്ന ഓണക്കളികളില്‍ പലതും ഇന്ന് വാക്കുകളിലും പുസ്തകത്താളുകളിലും മാത്രമായി ഒതുങ്ങി.
തൃപ്പൂണിത്തുറയിലെ അത്തച്ചമയവും തൃശ്ശൂരിലെ പുലികളിയും മാത്രമായി ഒതുങ്ങി നില്ക്കുന്നു ഇന്നത്തെ തലമുറയുടെ ഓണം. എങ്കിലും വരും നാളുകളില്‍ മണ്ണിനെയും മനുഷ്യനെയും വീണ്ടും ഒന്നിപ്പിക്കുന്നതാവട്ടെ ഈ ഓണം.






