
കൊല്ലം: കൊല്ലം ആയൂരില്‍ കടയിലേയ്ക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു.ഫര്‍ണിച്ചര്‍ കടയിലേയ്ക്ക് ഈസ്റ്റേന്‍ കമ്പനിയുടെ തേയില കയറ്റിവന്ന വാന്‍ ഇടിച്ചു കയറിയാണ് രണ്ടു പേര് മരണപ്പെട്ടത്.രണ്ടു പേരെ അതീവ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചടയമംഗലം പൂങ്കോട്, സ്വദേശി ശശികുമാര്‍ (48), കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി ഹരികുമാര്‍ (47) എന്നിവരാണ് മരണപ്പെട്ടത്. വാളകം അറയ്ക്കല്‍ സ്വദേശി - ഷിജു വയയ്ക്കല്‍ സ്വദേശി - മോഹനന്പിള എന്നിവരെയാണ് കിംസ് ആശുപത്രിയല്‍ ചികിത്സയിലുള്ളത്.
ശനിയാഴ്ച രാത്രി 12.30 ടെ കൊട്ടാരക്കര ഭാഗത്തു നിന്നും ആയുരിലേയ്ക്ക് വരികയായിരുന്ന വാഹനം. ഫര്‍ണിച്ചര്‍ കടയുടെ മുന്നില്‍ കടയിലെ ജീവനക്കാര്‍ ഫര്‍ണിച്ചറുകള്‍ വാഹനത്തില്‍ കയറ്റി അയക്കുന്നതിനിടയില്‍ ഇടിച്ചു കയറുകയായിരുന്നു. ശശികുമാര്‍ സംഭവസ്ഥലത്തും ,ഹരികുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. 4 പേരും ആയുര്‍ ശ്രീഭദ്രാ ഹോം ഡെക്കര്‍ (ഫര്‍ണിച്ചര്‍) ജീവനക്കാരാണ്.






