പ്യോംഗ്യാംഗ്: ലോകത്തിന്റെ വിലക്കുകള്‍ കാറ്റില്‍പ്പറത്തി ഉത്തരകൊറിയ ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്ന് സൂചന നല്കി അമേരിക്ക. ആണവായുധ പരീക്ഷണത്തിന് സമാനമായ ഭൂപ്രകമ്പനം മേഖലയില്‍ ഉണ്ടായതായി അമേരിക്ക വ്യക്തമാക്കി.
പ്രകമ്പനം പത്തുകിലോമീറ്റര്‍ പരിധിയില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പടെയുള്ള കൂടുതല്‍ വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് ഭൂപ്രകമ്പനം രേഖപ്പെടുത്തിയത്.. ആധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുത്തുവെന്നായിരുന്നു ഉത്തരകൊറിയയുടെ അവകാശവാദം.
മിസൈല്‍ ഉത്തരകൊറിയന്‍ എകാധിപതി കിം ജോംഗ് ഉന്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും കൊറിയന്‍ വാര്‍ത്ത എജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. പൂര്‍ണമായും പ്രാദേശികമായാണ് ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.

Comments