
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയില്‍ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും, ദേശീയ സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്പ്പറേഷന്, മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ച നടപടിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നത്.
സെപ്റ്റംബര്‍ 11ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളില്‍ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസനും വ്യക്തമാക്കി.
ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ദൂരപരിധി കുറച്ചതെന്നാണ് എക്സൈസ് മന്ത്രിയുടെ പ്രസ്തവാനെ ഹസന് കുറ്റപ്പെടുത്തുകയും മദ്യ വ്യവസായികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ നടപടിയെന്നുമാണെന്ന് ഹസന് പറഞ്ഞു.






