
കരിബിയനില്‍ നിന്നും അമേരിക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിന്റെ ഭീകരാവസ്ഥ തുറന്നുകാട്ടി ഒരു വീഡിയോ. കാറ്റഗറി അഞ്ചില്‍പെട്ട ഇര്‍മ കരീബിയനിലെ ബര്‍ബുദ ദ്വീപില്‍ വന്‍നാശനഷ്ടമാണ് വരുത്തിവച്ചത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇര്‍മയെ നിരീക്ഷിക്കാനെത്തിയ നാഷണല്‍ ഓഷ്യനിക് ആന്റ് അറ്റ്മോസ്ഫിയറി അഡ്മിനിസ്ട്രേഷന് ഫ്ളൈറ്റ് 'നോവാ42' ആണ് കാറ്റിന്റെ ഭീകരത പുറത്തുവിട്ടത്. പ്രതികൂലമായ കാലാവസ്ഥയിലും പറന്നാണ് നോവാ42 ഫ്ളൈറ്റ് വിവരങ്ങള്‍ ശേഖരിച്ചത്.
നിരവധി സ്ക്രീനുകളിലൂടെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. പുറമേ നിന്ന് കാണുന്ന ഒരാള്‍ക്കേ ചുഴലിക്കാറ്റിന്റെ തീവ്രത വ്യക്തമാകൂ. 12 മണിക്കൂര്‍ മുന്‍പ് പങ്കിട്ട ഈ വീഡിയോ 3500 ഓളം തവണയാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ ഇര്‍മ ബര്‍ബുദ ദ്വീപില്‍ വ്യാപകമായ നാശനഷ്ടം വരുത്തിവച്ചിരുന്നു. ശനിയാഴ്ച ഫ്ളോറിഡ തീരത്ത് ഇര്‍മ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ വീശിയടിച്ച ഹാര്വിയേക്കാള് ശക്തമായിരിക്കും ഇര്‍മ.
വീഡിയോ:
Video of a flight through the eye of #Irma on #NOAA42. Flights on both the WP-3D Orion and G-IV #NOAA49 continue. Credit Nick Underwood/NOAA pic.twitter.com/9ini4bOnYF
— NOAAHurricaneHunters (@NOAA_HurrHunter) September 5, 2017






