രാജാ റാണി എന്ന ചിത്രം കഴിഞ്ഞത് മുതല്‍ നയന്‍താര വീണ്ടും ഒരു നിലപാടിലൂടെ സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. പ്രമോഷന് പരിപാടികള്‍ക്കായി ഇനി ചാനലുകള്‍ നിരങ്ങില്ല. ഈ തീരുമാനം തമിഴ് സിനിമയില്‍ തന്നെ വന്‍ വിവാദമായിരുന്നു. താരങ്ങളും സംവിധായകരും പരസ്യ വിമര്‍ശനവുമായി എത്തി. എങ്കിലും നയന്‍താര ഉറച്ചു തന്നെ നിന്നു. ഏത് വന്‍ ടീമിന്റെ പടമായാലും ആത്മാര്‍ത്ഥമായി അഭിനയിക്കുക, പ്രതിഫലം വാങ്ങുക അടുത്ത പ്രോജക്ടില്‍ ശ്രദ്ധിക്കുക. ഇതാണ് നയന്‍സിന്റെ ലൈന്‍. ഇതിനിടെ പ്രമോഷന് വരണമെന്ന് വാശി പിടിക്കുന്നവരെ ഓടിക്കാനും അറിയാം. എന്നാലിപ്പോള്‍ ഈ തീരുമാനത്തില്‍ ഇളവ് വരുത്തിയതിന്റെ പേരിലാണ് നയന്‍താര വിമര്‍ശനം കേള്‍ക്കുന്നത്.
തന്റെ പുതിയ ചിത്രം 'ആരം'ന്റെ പ്രചരണത്തിനായി നയന്‍സ് ചാനലിലെത്തിയതാണ് തമിഴ് സിനിമാ ലോകത്തെ ചൊടിപ്പിച്ചത്. കളക്ടറായാണ് ആരത്തില്‍ നയന്‍സ്. എന്നാല്‍ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രമോഷന് പരിപാടിയില്‍ പങ്കെടുത്തതിന് നയന്‍ കേള്‍ക്കുന്നത്. ആരത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് നയന്താരയാണെന്നാണ് പലരും ആരോപിക്കുന്നത്.
മാനേജരെ ബിനാമിയാക്കിയാണ് നയന്‍താര ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കിയ ചാനലാണ് നയന്‍താരയെ പ്രമോഷന് വരാന്‍ നിര്‍ബന്ധിതയാക്കിയതെന്നും പറയുന്നു. എന്നാല്‍ ചാനലിന്റെ പ്രൊഡ്യൂസര്‍ കൊട്ടപാടി രാജേഷാണ് ആരമിന്റെ നിര്‍മ്മാതാവ്. അതിനാലാണ് നയന്‍താര പങ്കെടുക്കുന്നതെന്നും പറയുന്നു.

Comments