
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധി നഗറിലെ ടാഗോര്‍ സ്കൂളില്‍ അഞ്ചു വയസുകാരിയെ ജീവനക്കാരന് അതിക്രൂരമായി മാനഭംഗപ്പെടുത്തി. ശരീരത്തില്‍ ഗുരുതര പിരിക്കുകളോടെ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂളിലെ പ്യൂണ്‍ വികാസിനെ (40) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കോറിഡോറിലൂടെ നടക്കവേ പെണ്‍കുട്ടിയെ കണ്ട ഇയാള്‍ ആളില്ലാത്ത ക്ലാസ്റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വീണ്ടും പീഡനശ്രമം.






