
കൊല്‍ക്കത്ത : രാജ്യത്തെ നടുക്കി നിര്‍ഭയ മോഡല്‍ പീഡനം വീണ്ടും. ബംഗാളില്‍ മൂന്നംഗ സംഘം വീട്ടമ്മയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. കല്‍ക്കത്ത സെയ്ന്ത്യയില് തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. സംഘം യുവതിയുടെ വീട്ടില്‍ക്കയറി ആക്രമണം നടത്തുകയായിരുന്നു. ബലാത്സംഗത്തിനിരയായ വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബലാത്സംഗത്തിനിരയാക്കിയ ശേഷം സംഘം സ്വകാര്യ ഭാഗത്ത് ഗ്ലാസ് ബോട്ടില്‍ തള്ളിക്കയറ്റുകായിരുന്നു. ശബ്ദം കേട്ട് യുവതിയുടെ മകള്‍ ഒച്ച വച്ചെങ്കിലും അയല്‍ക്കാര്‍ സഹായിക്കാനെത്തിയില്ലെന്നും പോലീസ് പറഞ്ഞു. അക്രമികളില്‍ ഒരാളെ സ്ത്രീയ്ക്ക് മുന്‍ പരിചയമുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ ഇവരെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാനുളള ശാരീരിക അവസ്ഥയിലല്ലെന്ന് പോലീസ് പറഞ്ഞു.






