
ലോകത്തെ ഏറ്റവും സന്തോഷമേറിയ ഇടമെന്നാണ് ഡിസ്നി വേള്‍ഡിനെ ആളുകള്‍ വിളിക്കുന്നത്. എന്നാല്‍ ഇര്‍മ വീശിയടിച്ചതിന് ശേഷമുള്ള ഡിസ്നി വേള്‍ഡ് കണ്ടാല്‍ ഒരിക്കലും അങ്ങനെ ആണെന്ന് ആരും പറയില്ല. ദുരന്തത്തെ തുടര്‍ന്ന് ഡിസ്നി വേള്‍ഡ് കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. 45 വര്‍ഷത്തെ ചരിത്രത്തിനിടെ ഇത് ആറാം തവണയായിരുന്നു ഡിസ്നി വേള്‍ഡ് അടച്ച് പൂട്ടിയത്. ഇര്‍മ രൂക്ഷമായതിനെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു അമ്യൂസ്മെന്റ് പാര്‍ക്ക് അടച്ച് പൂട്ടിയിരുന്നത്. ഇതിനിടെ പാര്‍ക്കില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പുതിയ ചില വിനോദ ഓപ്ഷനുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നുമാണ് പാര്‍ക്ക് പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

വാള്‍ട്ട് ഡിസ്നി വേള്‍ഡ്, എപ്കോട്ട്, അനിമല്‍ കിങ്ഡം, ഡിസ്നി ഹോളിവുഡ് സ്റ്റുഡിയോസ് എന്നിവ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പതിവു പോലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ സന്തോഷം കൈവന്നിട്ടില്ല. വാട്ടര്‍ പാര്‍ക്ക്, ബിസാര്‍ഡ് ബീച്ച്, ടൈഫൂണ്‍ ലഗൂണ്‍, എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ ആഴ്ച അവസാനം അവയും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇര്‍മ കാരണം വിനോദ വ്യവസായ മേഖലയ്ക്കുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല.








Comments