ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി ഒരു മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അര്‍പുതാമ്മാള്‍ അപേക്ഷ നല്കി. തമിഴ്നാട് ജയില്‍ വകുപ്പ് മന്ത്രി സി.വി ഷണ്മുഖനാണ് അപേക്ഷ നല്‍കിയത്. അര്‍പ്പുതാമ്മാളിന്റെ അപേക്ഷ പരിഗണിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
അച്ഛനെ സന്ദര്‍ശിക്കുന്നതിന് ഓഗസ്റ്റ് 24നാണ് തമിഴ്നാട് സര്‍ക്കാര്‍ പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. 26 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന് പരോളില്‍ പുറത്തിറങ്ങുന്നത്. സെപ്റ്റംബര്‍ 24ന് പരോള്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് പരോള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് അര്‍പുതാമ്മാള്‍ സര്‍ക്കാരിനെ സമീപിച്ചത്.
തനിക്കും ഭര്‍ത്താവിനും വാര്‍ധക്യസഹജമായ അസുഖങ്ങളും മകള്‍ എ.ജി അന്‍പുമണിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ പേരറിവാളന് കുറച്ച് സമയം കൂടി പരോള്‍ അനുദവിക്കണമെന്ന് അര്‍പുതാമ്മാള്‍ ആവശ്യപ്പെട്ടു. പരോള്‍ നേടിയ പേരറിവാളന് ജോലാര്‍പേട്ടിലെ വീട്ടിലാണ് താമസം.





