തിരുവനന്തപുരം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി.
മഴക്കെടുതിയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. വീടുകള്‍, റോഡുകള്‍, കൃഷി, വ്യാപാര മേഖല എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായും, ഓണക്കച്ചവടത്തിനായി വ്യാപാരികള്‍ സംഭരിച്ചിരുന്ന ലക്ഷങ്ങളുടെ സാധനങ്ങള്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ചതിനാല്‍ അവര്‍ക്കായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments