തിരുവനന്തപുരം: ദിലീപ് ചിത്രം രാമലീലയ്ക്കെതിരായ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജി.പി രാമചന്ദ്രന്റെ നിലപാട് തള്ളി ചലച്ചിത്ര അക്കാദമി. ജി.പി രാമചന്ദ്രന്റെ അഭിപ്രായം വ്യക്തിപരമാണ്. വിവാദത്തിലേക്ക് അക്കാദമിയെ വലിച്ചിഴയ്ക്കരുമെന്നും അക്കാദമി സെക്രട്ടറി ആവശ്യപ്പെട്ടു.
അക്കാദമിയുടെ നിലപാട് സര്‍ക്കാര്‍ നയത്തിന് അനുസൃതമായിരിക്കും. രാമലീലയെന്ന അശ്ലീല ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്ന് ജി.പി രാമചന്ദ്രന് ഫെയ്സ്ബുക്കില്‍ ആഹ്വാനം ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






