
സിനിമാ നിരൂപകനും ചലച്ചിത്ര അക്കാദമി അംഗവുമായ ജിപി രാമചന്ദ്രനെതിരെ പ്രതികരണവുമായി അക്കാദമി ചെയര്മാന് സംവിധായകന് കമല്‍. ദിലീപ് ചിത്രം രാമലീലയെ നശിപ്പിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയ രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇദ്ദേഹത്തെ അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് കമലിന് ലഭിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നൂറു ശതമാനവും അപലപനീയമായ ജിപി രാമചന്ദ്രന്റെ ആ വിധ്വംസക പോസ്റ്റില്‍ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും പോലെ എന്റെ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു. അക്കാദമിയുടെ ചെയര്മാന് എന്ന നിലയില്‍ ജനറല്‍ കൗണ്‍സിലില്‍ അയാളുംഅംഗമാണെന്നത് ഏറെ അപമാനകരമാണ്. ഈ കാര്യങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ കൗണ്‍സിലില്‍ അംഗമായി അയാളെ നിയമിച്ചത് ഞാനല്ല സര്‍ക്കാരാണ്. പുറത്താക്കാനുള്ള അധികാരം എനിക്കില്ല, സര്‍ക്കാരിനാണ്. സര്‍ക്കാര്‍ അതു ചെയ്യുമെന്ന് താന്നെ നമ്മുക്ക് പ്രതീക്ഷിക്കാം. ഫെഫ്കയും ഫിലിം ചേംബറും മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസമെന്നും' കമല്‍ പറഞ്ഞു.
രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ കത്തിക്കണം. ചിത്രം ബോയ്കോട്ട് ചെയ്യണം, തമിഴ്റോക്കേഴ്സിനെ ഉപയോഗിച്ച് വ്യാജന് ഇറക്കിക്കണം എന്നിങ്ങനെ തികച്ചും നിരുത്തരവാദപരമായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകനായ ജിപി രാമചന്ദ്രന്റെ പോസ്റ്റുകള്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന് മുളകുപാടം ഉള്‍പ്പെടേയുള്ളവര്‍ ഇയാള്‍ക്കെിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് ജിപി രാമചന്ദ്രന് പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു.






