
രാമലീലയുടെ പേരിലുള്ള വിവാദത്തില്‍ ജിപി രാമചന്ദ്രനെ തള്ളി ചലച്ചിത്ര അക്കാദമി സെക്രട്ടറി. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന സിനിമയെക്കുറിച്ച് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജിപി രാമചന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം ആണെന്ന് സെക്രട്ടറി മഹേഷ് പഞ്ചു വ്യക്തമാക്കി.
ചലച്ചിത്ര അക്കാ ദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നതിന്റെ മറവില്‍ ചലച്ചിത്ര അക്കാദമിയെ പ്രസ്തുത വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും മഹേഷ് പഞ്ചു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദിലീപ് നായകനായ രാമലീലയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും സിനിമ നിരൂപകനുമായ ജിപി രാമചന്ദ്രനെതിരെ സിനിമ സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്.






