
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ചിത്രം പൂര്‍ണമായി. കെ. ജനചന്ദ്രനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും, സംസ്ഥാന സമിതി അംഗവുമാണ് ജനചന്ദ്രന്.
ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന് വേങ്ങരയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അവസാന നിമിഷം ബിജെപി നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ജനചന്ദ്രനില്‍ എത്തി. ബിജെപിക്ക് ഒട്ടും പിന്തുണയില്ലാത്ത മണ്ഡലമെന്ന ഖ്യാതി നേടിയതാണ് വേങ്ങര. അതിനാല്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു എന്നാണ് സൂചനകള്‍.
ലോക്സഭാംഗമായ പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേയ്ക്കാണ് വേങ്ങര വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിലേയ്ക്ക് ഇറങ്ങുന്നത്. പിപി ബഷീറാണ് ഇടത് സ്ഥാനാര്‍ത്ഥി. കെഎന്‍എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.






