
ആലപ്പുഴ: ജി സുധാകരനെതിരെ പുന്നപ്രയില്‍ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ എംഎല്‍എയും സിപിഐഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തെയും സംഘര്‍ഷത്തെയും തുടര്‍ന്നാണ് സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് നാളെ മാര്‍ച്ച് നടത്തും. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.
ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ജി സുധാകരന്‍ കയ്യേറ്റം ചെയ്‌തെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു. സുധാകരന്റെ കൂടെ വന്നയാളുടെ മര്‍ദ്ദനമേറ്റ് സിപിഐഎം നേതാവിന് പരിക്കേറ്റിരുന്നു അതേസമയം ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഐഎം തമ്മിൽ വാക്ക് തർക്കം. അമ്പലപ്പുഴ നീർക്കുന്നം സ്‌കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു ജി സുധാകരൻ. പിടിഎ പ്രസിഡണ്ട് പ്രശാന്ത് കുട്ടിയും സിപിഐഎം അംഗം ഹാരിസുമാണ് ജി സുധാകരനുമായി തർക്കത്തിൽ ഏര്‍പ്പെട്ടത്.






