
മലപ്പുറം: ഈ വര്‍ഷത്തെ ഓം ബംബറിന്റെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബംബര്‍ അടിച്ചത്. പത്തു കോടി രൂപയാണ് ഇത്തവണ ബംബര്‍ സമ്മാനം. എ.ജെ442876 എന്ന നമ്പറിനാണ് ബംബര്‍ അടിച്ചത്. 24 മണിക്കൂര്‍ കഴിഞ്ഞാണ് ഭാഗ്യശാലിയെ കണ്ടെത്താന്‍ കഴിഞ്ഞത്.
പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഉടമയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.
ജി.എസ്.ടിയും ഏജന്റിനുള്ള കമ്മീഷനും കഴിഞ്ഞ് ആറ് കോടി 30 ലക്ഷം രൂപ മുസ്തഫയുടെ അക്കൗണ്ടില്‍ എത്തും. ടിക്കറ്റ് വിറ്റ് ഏജന്റിന് 90 ലക്ഷവും ലഭിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചത്.






