
ന്യൂഡല്‍ഹി : ഹിന്ദു ദേവതയെ വേശ്യയെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പ്രതിഷേധം കടുക്കുന്നു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദയാല്‍ സിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കേദല്‍ കുമാര്‍ മണ്ഡലിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കേദലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനാധിപത്യ അധ്യാപക മുന്നണി രംഗത്തെത്തി. 21 ഗ്രൂപ്പുകളിലായി പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സെപ്തംബര്‍ 22 നായിരുന്നു കേദലിന്റെ വിവാദപരമായ ഫെയ്സ്ബുക്ക് പോസ്റ്റ്. നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. മതപരമായി അധിക്ഷേപിച്ചെന്ന നിലയിലാണ് പോസ്റ്റിനെ പലരും ഏറ്റെടുത്തിരിക്കുന്നത്. എബിവിപി, നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ ഉള്‍പ്പെടെ കേദലിനെതിരെ രംഗത്തെത്തി.






