
പൊതുവേദിയില്‍ ഏറ്റവും വ്യത്യസ്തവും സുന്ദരുവുമായി എത്താന്‍ ശ്രമിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍, അതില്‍ പ്രധാനം നായികമാരും. വസ്ത്ര ധാരണത്തില്‍ എത്രത്തോളം ആകര്‍ഷകത്വം ഉണ്ടാക്കാനും ഏതു വഴിയും സ്വീകരിക്കാന്‍ താരങ്ങള്‍ തയ്യാറാണ്. ഇത്തരത്തില്‍ എന്നും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ ഫാഷന്‍ സെന്‍സിനെ ഹോളിവുഡ് പോലും പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇടയ്ക്കെക്കെ ഈ വ്യത്യസ്തതാ പരീക്ഷണം താരത്തിന് പണിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കാന്‍ ഫെസ്റ്റിവല്‍ തന്നെ ഉദാഹരണം. അഞ്ചു പേരാണ് ഐശ്വര്യയുടെ ഗൗണ്‍ പിടിച്ചു കൊടുക്കാന്‍ വന്നത്.
കഴിഞ്ഞ ദിവസം നടന്ന വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്സിന്റെ റെഡ് കാര്‍പ്പറ്റിലും ഇത്തരത്തില്‍ പണി കിട്ടി. പക്ഷേ ഇത്തവണ രക്ഷകനായെത്തിയത് പ്രീയ താരം ഷാരുഖ്. നിരവധി സിനിമകളില്‍ താരജോഡികളായി തിളങ്ങിയ ഇരുവരേയും ഏറേ നാളുകള്‍ക്ക് ശേഷമാണ് ആരാധകര്‍ ഒരുമിച്ച് കാണുന്നത്്. നീളമുള്ള ഗൗണ്‍ ധരിച്ചെത്തിയ ഐശ്വര്യ നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഷാരുഖ് കൈപിടിച്ചു കൊടുത്ത് സഹായിച്ചതാണ് ആരാധകര്‍ക്ക് വിരുന്നായത്.
റെഡ് കാര്‍പ്പറ്റില്‍ ആദ്യമെത്തിയത് ഷാരുഖ് ആണ്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഐശ്വര്യയുമെത്തി. പരസ്പരം ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കുകയും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പക്ഷേ വസ്ത്രത്തില്‍ തട്ടി നടക്കാന്‍ ബുദ്ധിമുട്ടിയ ഐശര്യയെ ഷാരുഖ് കൈ നല്കി സഹായിച്ചു. കഴിഞ്ഞ വര്‍ഷം എത്തിയ കരണ്‍ ജോഹര്‍ ചിത്രം ഹേ ദില്‍ ഹേ മുഷ്കിലിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്്.






