
തമാശ രൂപേണ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടച്ചതാണ് നടി ലിച്ചി. സോഷ്യല്‍ മീഡിയ ആക്രമണവും വിമര്ശനങ്ങളുമായതോടെ ഫെയ്സ്ബുക്ക് ലൈവില്‍ ലിച്ചി പൊട്ടിക്കരയുന്നതു വരെയെത്തി കാര്യങ്ങള്‍. റിയാലിറ്റി ഷോ വേദിയിലെത്തിയ ലിച്ചിയോട് മമ്മൂക്കയോടൊപ്പമാണോ ദുല്‍ഖറിനൊപ്പമാണോ അഭിനയിക്കാന്‍ താല്‍പ്പര്യമെന്ന് അവതാരക ചോദിച്ചു. രണ്ടു പേര്ക്കുമൊപ്പവും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്ന ലിച്ചി. ഒരു ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാവട്ടെ എന്നു പറഞ്ഞു, അപ്പോള്‍ മമ്മൂക്കയോ എന്ന് അവതാരക. അതില്‍ മമ്മൂക്ക അച്ഛനാവട്ടെ അടുത്ത ചിത്രത്തില്‍ തിരിച്ചുമെന്ന് ലിച്ചി പറഞ്ഞു. ഇതാണ് ആരാധകരുടെ ആക്രമണത്തിന് കാരണമായത്. ഇത് ഏറെ വേദനിപ്പിച്ചതോടെയാണ് താരം കരച്ചിലോടെ ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. എന്നിട്ടും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാത്തവരെ ഗൗനിക്കേണ്ട എന്ന് പറഞ്ഞ് മമ്മൂക്ക തന്നെ എത്തി.
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇനി താനൊന്നിനെയും പേടിക്കില്ലെന്നും, മമ്മൂക്ക തന്നെ വിളിച്ച് ആശ്വസിപ്പിച്ചുവെന്നും ലിച്ചി പറഞ്ഞത്.
മമ്മുക്ക വിളിച്ചു!! സംസാരിച്ചു... ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ.
മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.
എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും... ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി...
നിങ്ങളുടെ സ്വന്തം,
ലിച്ചി






