ജയ്പൂര്‍: 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. 24 മണിക്കൂറിനിടെ 23 പേര് ചേര്‍ന്നാണ് യുവതിയെ അതിക്രൂര ബലാത്സംഗത്തിനിരയാക്കിയത്. രാജസ്ഥാനിലെ ബികാനേറില്‍ സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു നിര്‍ഭയ സംഭവിച്ചത്. ഡല്‍ഹി ന്യൂഫ്രഞ്ച് കോളനി സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.
ബികാനേറിലെ റിട്മല്സറില് പുരോഹിതാനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ രണ്ടു പേര് ചേര്‍ന്ന് കാറിലേയ്ക്ക് വലിച്ചിട്ടാണ് തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് മണിക്കൂറുകളോളം കാറില്‍വെച്ചു തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു.
രണ്ടു പേരുടെ അതിക്രമത്തിനു ശേഷം ആറു പേരെ കൂടി ഇവര്‍ വിളിച്ചു വരുത്തി. പിന്നാലെ പലാന ഗ്രാമത്തിലെ പവര്‍ സ്റ്റേഷനില്‍ കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 26 ന് പുലര്‍ച്ചെ നാലിന് യുവതിയെ തട്ടിക്കൊണ്ടു പോയവര്‍ തന്നെ തിരികെ ഇറക്കിവിടുകയും ചെയ്തു. പേരു വ്യക്തമാക്കിയ രണ്ടുപേര്‍ക്കും, അഞ്ജാതരായ 21 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുടുതല്‍ പേരെ വിളിച്ചു വരുത്താന്‍ ഡയല് ചെയ്ത മൊബൈല്‍ നമ്പര്‍ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Comments