ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച നിര്‍ദേശം കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയത്.
സാമ്പത്തിക ക്രമക്കേടും വിദേശവിനിമയ ചട്ടലംഘനവും അടക്കമുള്ളവയാണ് അന്വേഷിക്കുന്നത്. ഗുര്‍മീതിന്റെ സിനിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് ലഭിച്ച വിദേശസംഭാവനകളെക്കുറിച്ചും അന്വേഷിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

Comments