
ലോകം ഏറ്റെടുത്ത പാട്ടെന്ന് നിസംശയം വിശേഷിപ്പിക്കാം ജിമിക്കി കമ്മലിനെ. വെളിപാടിന്റെ പുസ്തകം എന്ന സിനിമയേക്കാള്‍ ആരാധകര്‍ ഈ പാട്ടിനെ ഏറ്റെടുത്തു. ാര്‍ക്കും പാടാവുന്ന ലളിതമായ താളത്തിലുള്ള പാട്ട്. റഷ്യയില്‍ നിന്നുള്‍പ്പെടെ പാട്ടിന്റെ വീഡിയോകള്‍ എത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചു ദലവസമായി ജിമിക്കി കമ്മല്‍ കോപ്പിയടിച്ചതാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കുറിപ്പും വീഡിയോയും പ്രചരിക്കുന്നു. ഷാന്‍ റഹ്മാന്റെ ജിമിക്കി പാട്ട് തന്നെയാണിതെന്ന് മനസ്സിലാകുമെങ്കിലും, മറ്റൊരു ഭാഷയിലായിരുന്നതിനാല്‍ കോപ്പിയടിയെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്.
എന്നാല്‍ സത്യം ഇതാണ്. ഒരു എഫ്എം ചാനലാണ് ഗുജറാത്തി വേര്‍ഷന്‍ പാട്ട് പുറത്തിറക്കിയത്. ഈ വീഡിയോയാണ് ഒര്‍ജിനലെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വ്യാജ പ്രചരണങ്ങളോട് ഷാന്‍ റഹ്മാന് പ്രതികരിച്ചു. രണ്ടു വീഡിയോകളും യൂട്യൂബില്‍ അപ് ചെയ്ത സമയം തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ടോടു കൂടിയാണ് ഷാനിന്റെ പോസ്റ്റ്. ജിമിക്കി കമ്മല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഓഗസ്റ്റ് 17നും കോപ്പിയടിയെന്ന് ആരോപിക്കുന്ന് വന്നത് സെപ്റ്റംബര്‍ 22നുമാണ്.
'ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. സാധാരണ നമ്മുടെ സ്വന്തം ഭാഷയിലുള്ള ഒരു പാട്ട് ഇത്രയധികം ഹിറ്റ് ആകുന്നുവെങ്കില്‍ അതില്‍ ഏറ്റവും സന്തോഷിക്കുക അവര്‍ തന്നെയായിരിക്കും. ഇവിടെ കുറച്ചുപേര്‍ നേരേ മറിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നും ആലോചിക്കാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഞാന്‍ കോപ്പിയടിച്ചു എന്നാരോപിക്കുന്ന കാര്യത്തില്‍ എന്റെയും വിനീതിന്റെയും ശബ്ദം പോലും ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും കേള്‍ക്കാനുള്ള ക്ഷമ പോലും ആരും കാണിക്കുന്നില്ല. ആരാണെങ്കിലും അവരുടെ പ്രവര്‍ത്തി തുടരട്ടെ. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഇതുവരെ ഒരു പാട്ടും കോപ്പിയടിച്ചെന്ന് കേള്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് നല്ല വിഷമമുണ്ട്' ഷാന്‍ പറഞ്ഞു.






