മലയാളികള്‍ക്ക് ഏറെയിഷ്ടമുളള നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും, രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുയാണ് താരം. അമ്മയ്‌ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ’ എന്നാണ് ചിത്രത്തിനൊപ്പം സംവൃത കുറിച്ചിരിക്കുന്നത്.
സംവൃതയുടെ സഹോദരി സന്‍ജുക്തയും അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ ’എന്നാണ് അമ്മയ്‌ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് സന്‍ജുക്ത കുറിച്ചത്. പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് സംവൃതയും എത്തിയിരുന്നു.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു സംവൃത സുനിലിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയും ജനപ്രിയ സിനിമകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിന് സാധിച്ചു. വിവാഹശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം, 2019 ല്‍ ബിജു മേനോന്‍ നായകനായ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.