
തിരുവനന്തപുരം: നിര്മ്മല്കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. നിര്‍മ്മലിന്റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാറിനെയാണ് നാ്ട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. നിര്‍മ്മല്‍ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. ഇതില്‍ രണ്ടു പേരെ നേരത്തെ തമിഴ്നാട് പോലീസ് പിടികൂടിയിരുന്നു.
നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. െ്രെകംബ്രാഞ്ചും തമിഴ്നാട് പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്. ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന







Comments