.jpg)
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന് ദിലീപ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ, കേസില്‍ കുറ്റപത്രം സമര്പ്പിക്കുന്നതിനെച്ചൊല്ലി അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായമെന്ന് സൂചന. നിലവില്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്ന ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റകൃത്യവുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്നും അതിനാല്‍ ഇവ കോടതിയില്‍ തള്ളപ്പെടുമേ ാ എന്നും അഭിപ്രായം ഉയരുന്നു. കേസില്‍ ചില ഭാഗങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തി തെളിവു ശക്തമാക്കണമെന്ന നിയമോപദേശവും ഇതിനോടു കൂട്ടി വായിക്കേണ്ടി വരും.
എന്നിരിക്കെ പഴൂതടച്ച കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനയ്ക്ക്വെച്ച ശേഷമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കൂ. കുറ്റപത്രത്തില്‍ പ്രതിയുടെ മുന്‍കാല കുറ്റകൃത്യം ഉള്‍പ്പെടെയുള്ള വിവരം, സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്. അതായത് കുറ്റപത്രത്തില്‍ പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ വേണമെന്ന് ചുരുക്കം. കേസില്‍ അന്വേഷണം നീണ്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ ദിലീപിന് കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാം. വിടുതല്‍ ഹര്‍ജി കോടതി നല്കിയാല് അത് അന്വേഷണ സംഘത്തിന്റെ തോല്‍വിയാകും. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനു ശേഷമാകും ഇനി ദിലീപിന്റെ എല്ലാ നീക്കങ്ങളും.






