More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം ആരംഭിച്ചു; പൊലീസ് മൊഴി രേഖപ്പെടുത്തി

Authored by Web Desk | Last updated: 25 Jun 2026, 12:26 PM | 1 min read

Print
ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം ആരംഭിച്ചു; പൊലീസ് മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും അവർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷും അന്വേഷണത്തിൽ മൊഴി നൽകിയിട്ടുണ്ട്.


അനന്തു സുരേഷിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്നാരോപിച്ചാണ് പരാതി. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ഡോക്ടർമാരുടെ ഇടപെടലുകൾ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പരാതിയിൽ ഉൾപ്പെടുന്നു.


പരാതി ലഭിച്ചതിനെ തുടർന്ന് നേരത്തെ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.


ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഭാര്യയുടെ മുൻ പ്രതികരണം. വൃക്കയിലെ കല്ല് നീക്കം ചെയ്തശേഷമാണ് ആരോഗ്യനില മോശമായതെന്നും, ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടുകൾ കൈവശമുണ്ടെന്നും അവർ പറഞ്ഞിരുന്നു.


ബാലചന്ദ്രകുമാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അനന്തു സുരേഷ് പരാതി നൽകിയിരുന്നു. ചില ഡോക്ടർമാരുടെ ഇടപെടലുകൾ സംശയാസ്പദമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായും, ചികിത്സാ ഘട്ടങ്ങളിൽ വീഴ്ച സംഭവിച്ചതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.


കാൽവേദനയായിരുന്നു ആദ്യം ഉണ്ടായ ലക്ഷണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വൃക്കയിൽ കല്ല് കണ്ടെത്തിയതായും, അതിനായാണ് അദ്ദേഹം ചികിത്സ തേടിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ചികിത്സ നടത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും കുറിച്ചും പരാതിയിൽ പരാമർശമുണ്ട്.


നടിയെ ആക്രമിച്ച കേസിൽ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയ സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. കേസുമായി ബന്ധപ്പെട്ട ഓഡിയോ രേഖകളും മറ്റു തെളിവുകളും പുറത്തുവിട്ടിരുന്നു. ദിലീപ് ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട നിർണായക ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു.


2024 ഡിസംബർ 13നാണ് ബാലചന്ദ്രകുമാർ അന്തരിച്ചത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

Actress Thapande

കന്നഡ ചലച്ചിത്ര നടിയുടെ ഫ്ലാറ്റിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് നടിയുമായി അടുപ്പമുള്ള ആൾ

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി  എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

തമിഴ്‌നാട്ടില്‍ വിജയ് അവതരിപ്പിച്ചത് 300 പുതിയ ബസുകള്‍ ; ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര നടത്തി വിജയ്

തമിഴ്‌നാട്ടില്‍ വിജയ് അവതരിപ്പിച്ചത് 300 പുതിയ ബസുകള്‍ ; ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര നടത്തി വിജയ്