ചെന്നൈ: എഐഡിഎംകെ നേതാവ് ശശികല നടരാജന്റെ ഭര്‍ത്താവിന്റെ അവയവമാറ്റ ശസ്ത്രക്രിയ വിവാദത്തില്‍. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്നു ആരോപിച്ച ബിജെപി രംഗത്തുവന്നിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തഞ്ചാവൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാര്‍ത്തിക്കെന്ന 19 കാരന്റെ അവയവങ്ങളാണ് ശശികലയുടെ ഭര്‍ത്താവിന് ലഭിച്ചത്. എന്നാല്‍, ഗുരുതരാവസ്ഥയില്‍ ആയതോടെ കാര്‍ത്തിക്കിനെ എയര്‍ ആംബുലെന്‍സില്‍ ചെന്നൈയിലേക്ക് എത്തിക്കുകയായിരുന്നു. മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. അപകടത്തില്‍ പരുക്കേറ്റ മകനെ അവര്‍ക്ക് എങ്ങനെയാണ് എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയില്‍ എത്തിക്കാന്‍ സാധിക്കുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസെ സൗന്ദര്രാജന് ചോദിച്ചു.
കഴിഞ്ഞ മാസം 30നാണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിന് സാരമായ പരിക്കേറ്റത്. ആദ്യം തഞ്ചാവൂരെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ഈ ആശുപത്രിയില്‍ തന്നെയായിരുന്നു നടരാജനും ചികിത്സയില്‍ കഴിയുന്നത്. ഇവിടെ എത്തിയ ഉടനെതന്നെ കാര്‍ത്തിക്കിന് മസ്തിഷ്ക മരണമുണ്ടായതും സംശയത്തിന് വഴിവയ്ക്കുന്നുണ്ട്.

നിയമപ്രകാരം, മസ്തിഷ്ക മരണം സംഭവിക്കുന്ന വ്യക്തി ചികില്‍സയിലിരിക്കുന്ന ആശുപത്രിക്കു ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവയും മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാര്‍ അവയവദാന പദ്ധതിക്കു നല്‍കണമെന്നുമാണു തമിഴ്നാട്ടിലെ ചട്ടം. ഇത്തരത്തില്‍ ആണെങ്കില്‍ തഞ്ചാവൂരുള്ള രോഗികള്‍ക്കാണ് ലഭിക്കേണ്ടത്. ഇതിന്പുറമെ, ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് എയര്‍ ആംബുലന്‍സില്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.
എയര്‍ ആംബുലന്‍സിനായി മുടക്കിയ 2.5 ലക്ഷം രൂപ ആരാണ് നല്‍കിയതെന്നും വ്യക്തമാക്കണമെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.

Comments