
എം.എസ് ധോണി നല്ലൊരു മൃഗ സ്നേഹി കൂടിയാണ്. ധോണിയുടെ വളര്‍ത്തു മൃഗങ്ങളോടുള്ള സ്നഹം അദ്ദേഹം തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ധോണിയുടെ ട്വിറ്ററില്‍ അബ്സലൂട്ട് പെറ്റ് ലവര് എന്നെഴുതിയിരിക്കുന്നതും കാണാം.
നായയാണ് വളര്‍ത്തു മൃഗങ്ങളില്‍ ധോണിയുടെ പ്രിയ കൂട്ടുകാരന്. കഴിഞ്ഞ ദിവസം തന്റെ നായ സാമിനൊപ്പം കളിക്കുന്ന ധോണിയുടെ വീഡിയോ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു.
ഇരുവര്‍ക്കുമിടയിലെ സ്നേഹവും ബന്ധവും വീഡിയോയില്‍ നിന്നും വ്യക്തമാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന ട്വന്റി-20 പരമ്പരയ്ക്ക് മുമ്പായുള്ള വിശ്രമത്തിനായി റാഞ്ചിയിലെത്തിയ ധോണി സാമിനൊപ്പം കളിക്കുന്നതാണ് വീഡിയോ.
എന്നാല്‍, കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനം മുതല്‍ കളിക്കളത്തില്‍ തന്നെ എഴുതി തള്ളാന്‍ ആയിട്ടില്ലെന്ന് ധോണി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോളും ടീമിന് നിര്‍ദ്ദേശം നല്‍കിയുമെല്ലാം അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.






