
പുനെ : പൂനെ സ്വദേശിക്ക് ഒല ക്യാബില്‍ സുഖപ്രസവം. ഇതോടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സൗജന്യ യാത്ര എന്ന സമ്മാനമാണ് അമ്മയേയും കുഞ്ഞിനെയും കാത്തിരിക്കുന്നത്. ഈശ്വരി സിങ് എന്ന യുവതിയ്ക്കും കുഞ്ഞിനുമാണ് ഇത്തരമൊരു അവസരം കൈവന്നിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് പ്രസവ വേദന കടുത്തതോടെയാണ് ഈശ്വരി സിങിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ഒലെ വിളിച്ചത്. എന്നാല്‍, ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ ഈശ്വരി ആണ്‍കുഞ്ഞിന് ജന്മം നല്കി.
താന്‍ പരമാവധിവേഗത്തിലാണ് വാഹനം ഓടിച്ചതെന്ന് ക്യാബിന്റെ ഡ്രൈവര്‍ യശ്വന്ത് ഗലാണ്ടെ പറയുന്നു. എന്തായാലും തന്റെ വാഹനത്തില്‍ പുതുജീവന്‍ പിറന്നു വീണതിന്റെ സന്തോഷത്തിലാണ് യശ്വന്ത്.
ഇതിനിടെയാണ് ഒലയില്‍ പിറന്ന അമ്മയ്ക്കും കുഞ്ഞിനും കമ്പനി സൗജന്യയാത്രാ ഓഫര്‍ പ്രഖ്യാപിച്ചത്.






