
ന്യൂഡല്‍ഹി : വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാനസസരോവര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നുപൂര്‍ ജിന്‍ഡാല്‍ (35), അഞ്ജലി ജിന്‍ഡാല്‍ (33) ഊര്‍മ്മിള (65), സംഗീത് ഗുപ്ത (43) കാവല്ക്കാരന് രാകേഷ് (50) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.






