കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി പരാക്രമം കാണിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പിലാണ് സംഭവം.
ജംഗ്ഷനിലെ മെഡിക്കല്‍ ഷോപ്പില്‍ കയറിയ യുവതി, കടക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. യുവതി പരാക്രമം ആരംഭിച്ചതോടെ കടയിലെ ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതോടെ തടിച്ചുകൂടിയ നാട്ടുകാര്‍ യുവതിയെ കാറിനുള്ളില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വനിതാ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് യുവതിയുടെ പരാക്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Comments