ദുല്‍ഖര്‍ സല്മാന് നായകനായ സോളോ റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ €ൈമാക്സ് മാറ്റിയത് വന്‍ ചര്‍ച്ചയായിരുന്നു. ആന്തോളജി വിഭാഗത്തില്‍ പെട്ട സോളോ നാലു ചിത്രങ്ങള്‍ ഉള്കൊണ്ടതാണ്. പ്രേക്ഷകരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് €ൈമാക്സ് മാറ്റിയത്. എന്നാല്‍ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബിജോയ് നമ്പ്യാര്‍.
'സോളോയുടെ €ൈമാക്സ് മാറ്റിയതിനെക്കുറിച്ച് ചോദിക്കുന്നവരോട്, ഇത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. നല്ലതോ ചീത്തതോ ആകട്ടെ പക്ഷേ ഞാന്‍ ഞാനുണ്ടാക്കിയ സിനിമയ്ക്കൊപ്പമാണ്' എന്ന് ബിജോയ് നമ്പ്യാര്‍ ട്വീറ്റ് ചെയ്തു.

തമിഴ്നാട്ടില്‍ തീയറ്റര്‍ സമരത്തില്‍പ്പെട്ട് സോളോ റിലീസ് അനിശ്ചിതത്വത്തിലാണ്. ഒരു ദിവസം റിലീസ് ചെയ്തെങ്കിലും പിന്നീട് പിന്‍വലിക്കേണ്ടി വന്നു. 'സിനിമാ സമരം കാരണം ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് മുഴവന്‍ പാഴായിരിക്കുകയാണ്, ഹൃദയം തകര്‍ന്നാണ് താനിത് പറയുന്നത്. സോളോയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന്' കഴിഞ്ഞ ദിവസം ബിജോയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തില്‍ €ൈമാക്സ് മാറ്റല്‍ വിവാദം വന്നിരിക്കുന്നത്.
സോളോയിലെ നാലാമത്തെ ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ €ൈമാക്സ് ആണ് മാറ്റിയത്. വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ത്രിലോക്, വേള്‍ഡ് ഓഫ് ശേഖര്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Comments