
ഭോപ്പാല്‍: വിധവകളെ വിവാഹം കഴിക്കാന്‍ തയാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക രണ്ടു ലക്ഷം രൂപ പാരിതോഷികം. മധ്യപ്രദേശ് സര്‍ക്കാരാണ് വിധവകളെ സംരക്ഷിക്കാനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ സാമൂഹിക നീതി വകുപ്പാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു വര്‍ഷം 1000 വിധവകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുമായി സംവദിക്കുന്ന ആകാശവാണിയിലെ ‘ദില്‍ സേ’ എന്ന പരിപാടിയിലാണ് സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികള്‍ പ്രഖ്യാപനത്തിനിടെയാണ് മുഖ്യമന്ത്രി ശിവ്രാഷ് സിങ് ചൗഹാന് പുതിയ പദ്ധതി അറിയിച്ചത്.
രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നവീനമായ പദ്ധികള്‍ നടപ്പിലാക്കണമെന്ന് 2017 ജൂലായില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ നിര്‍ദേശമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പൂര്‍ണമായ മനസോടെ ഏറ്റെടുത്തിരിക്കുന്നത്.
1856 ലാണ് വിധവാ വിവാഹം സംസ്ഥാനത്ത് നിയമാനുസൃതമാക്കിയത്. നിലവിലെ നിയമം അനുസരിച്ച് 18 നും 45 നും ഇടയില്‍ പ്രായമുള്ള വിധവകള്‍ക്ക് സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. പുതിയ പദ്ധതിയുടെ പ്രമേയം പാസായി. ഇനി ധനകാര്യ വകുപ്പിന്റെ അനുവാദത്തിനുള്ള കാത്തിരിപ്പ് മാത്രമേ ബാക്കിയുള്ളു.. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ശോഭന ഭാവി ഈ പ്രഖ്യാപനത്തിലൂടെ സാധ്യമാക്കപ്പെടട്ടെ..






