
കൊച്ചി: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നതായി വ്യാപക പ്രചരണം നടക്കുന്നതിനിടയില്‍ ബംഗാളികളെ മലയാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത് കണ്ടതായി പ്രചരിപ്പിച്ച ബംഗാളി പിടിയിലായി. കലൂര്‍ സ്റ്റേഡിയത്തിന് സമീപം മലയാളികള്‍ സംഘം ചേര്‍ന്ന് ഒരു ബംഗാളിയെ കൊലപ്പെടുത്തിയെന്ന് വ്യാപക പ്രചരണം നടത്തിയ കൊല്ക്കത്തക്കാരന് സുബൈറാണ് കുടുങ്ങിയത്. കുറ്റകരമായതൊന്നും കണ്ടെത്താന്‍ കഴിയത്തതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വെറുതേ വിട്ടു.
ഹോട്ടലുകള്‍ തോറും കയറിയിറങ്ങിയാണ് ഇയാള്‍ പ്രചരണം നടത്തിയത്. ജീവന് വേണമെങ്കില്‍ രാത്രി ട്രെയിന്‍ പിടിച്ചോളാനും രക്ഷപ്പെട്ടോളാനുമായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചത്. എറണാകുളം സൗത്തിലെ വിവിധ ഹോട്ടലുകളില്‍ കയറിയിറങ്ങി ഇയാള്‍ പ്രചരണം നടത്തുന്നതിനിടയില്‍ സംശയം തോന്നി കഴിഞ്ഞ ദിവസം ഒരു ഹോട്ടലിന്റെ നടത്തിപ്പുകള്‍ തടഞ്ഞുവെച്ചു ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞത് ഒരു തമാശയായിരുന്നു എന്ന് ഇയാള്‍ മറുപടി പറഞ്ഞത്.
ഏതാനും ദിവസമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബംഗാളികള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നു എന്ന പ്രചരണത്തിന് പിന്നാലെ ഹോട്ടലുകളിലും മറ്റും ജോലി ചെയ്തിരുന്ന 40 ശതമാനം പേരാണ് നാട്ടിലേക്ക് മടങ്ങിയതായിട്ടാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചത്. ഇതിന് പുറമേ പരിഭ്രാന്തരായി മറ്റുള്ളവരും നാട്ടിലേക്ക് തിരിച്ചുപോകുന്ന പ്രവണത കുടുകയായിരുന്നു. എന്നാല്‍ വ്യാജ പ്രചരണം നടത്തുന്നത് ആരാണെന്ന് വ്യക്തമായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സമൂഹമാധ്യമങ്ങളിലൂടെ കേരളം സുരക്ഷിതമല്ലെന്നു പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശത്തെക്കുറിച്ച് െസെബര്‍ സെല്ലും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ െസെബര്‍ സെല്ലിനെ ചുമതലപ്പെടുത്തിയത്. സന്ദേശം പ്രചരിച്ചത് ഭോജ്പുരി ഭാഷയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും ബീഹാറിലും ഝാര്‍ഖണ്ഡിലുമാണ് ഭാഷ പ്രചാരത്തിലുള്ളത്. മലയാളികള്‍ക്കോ ഏതെങ്കിലും മലയാളി സംഘടനകള്‍ക്കോ വ്യാജ സന്ദേശം പ്രകടിപ്പിച്ചതില്‍ പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. നിരവധി ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം എത്തിയിട്ടുണ്ട്.
സന്ദേശം ഷെയര്‍ ചെയ്തത് ആയിരങ്ങളാണ്. െസെബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നു കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ നിന്നാണു ഇത്തരത്തിലുള്ള സന്ദേശം പ്രചരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ജോലി ലഭിച്ചില്ലെന്നും ജോലി ലഭിക്കാത്ത ചില ഇതരസംസ്ഥാനക്കാരാണ് ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനു പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
വ്യാജസന്ദേശങ്ങളെത്തുടര്ന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതര ദേശക്കാര്‍ക്കായി ബോധവല്‍ക്കരണ €ാസെടുക്കാന് ഉത്തര മേഖലാ ഡി.ജി.പി. രാജേഷ് ദിവാന് നിര്‍ദേശം നല്കി. ഉത്തരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്ളത് കോഴിക്കോടാണ്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലും താമസിക്കുകയും തൊഴിലിലേര്‍പ്പെടുകയും ചെയ്യുന്ന ഇതരദേശതൊഴിലാളികളെ കണ്ടെത്തി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് എസ്.ഐ.മാരുടെ നേതൃത്വത്തില്‍ €ാസെടുത്തു. വരും ദിവസങ്ങളിലും തുടരും.
പലരും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കേരളം വിടുന്നതെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാനക്കാരുടെ കുടുംബാംഗങ്ങള്‍ക്കിടയിലാണ് സന്ദേശം കൂടുതലായി പ്രചരിക്കുന്നതെന്നും അവരാണു മടങ്ങിയെത്താന്‍ നിര്‍ബന്ധിക്കുന്നതെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ നാടുവിട്ടതിനെ തുടര്‍ന്നു രാമനാട്ടുകരയിലെ സെന്‍ട്രല്‍, അന്നപൂര്‍ണ, ബേപ്പൂരിലെ ബിരിയാണി പോര്‍ട്ട് എന്നീ കടകളായിരുന്നു അടച്ചത്. നിലവില്‍ ഹോട്ടലുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കേരളം സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ എല്ലാ ഹോട്ടലുകളില്‍നിന്ന് എടുത്തിട്ടുണ്ട്. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ഉദേശിച്ചിരിക്കുന്നത്.
ചിത്രം: കേരളം സുരക്ഷിതമല്ലെന്ന വ്യാജസന്ദേശത്തിനൊപ്പം വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന ഇതരദേശ തൊഴിലാളികളുടെ ഫോട്ടോ






