
കൊച്ചി : മേയര്‍ സൗമിനി ജയിന്റെ സ്വകാര്യ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. മേയറുടെ രവിപുരത്തെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമണ സമയം മേയറും കുടുംബവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്റര്ലോക്കുകട്ട ഉപയോഗിച്ചാണ് ചില്ല് ഇടിച്ച് തകര്‍ത്തത്.
മേയറുടെ വീട്ടിലെയും സമീപത്തെ ചില സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും അക്രമികളെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ സൂചനകളൊന്നും ലഭിച്ചില്ല.
ജില്ലയില്‍ ഉണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.






