More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്ത ഹർജിക്കാരന് സുപ്രീം കോടതി മാപ്പ്നൽകി

Authored by Web Desk | Last updated: 10 Jul 2026, 7:20 PM | 2 min read

Print

പ്രബൽ പ്രതാപ് എന്ന ഹർജിക്കാരൻ, ബെഞ്ചിന് മുന്നിലെത്തി സ്വയം "പരമാധികാരി" (സോവറിൻ) എന്ന് പരിചയപ്പെടുത്തി. ജഡ്ജിമാരെ "ജുഡീഷ്യൽ ജീവനക്കാർ" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അയാൾ പറഞ്ഞു, "മിസ്റ്റർ ജുഡീഷ്യൽ ജീവനക്കാരാ, സൈബർ കുറ്റകൃത്യങ്ങളിൽ സിൻഡിക്കേറ്റ് നടത്തുന്ന ലഖ്‌നൗ എഎസ്പിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു.

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്ത ഹർജിക്കാരന് സുപ്രീം കോടതി മാപ്പ്നൽകി
ന്യൂഡൽഹി: സുപ്രീം കോടതിയിൽ വെള്ളിയാഴ്ച നാടകീയ രംഗങ്ങൾ അരങ്ങേറി. കോടതിയിൽ നേരിട്ട് ഹാജരായ ഹർജിക്കാരൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയുകയും കോടതിമുറിയിൽ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് കോടതി നടപടികൾ തടസ്സപ്പെടുത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി.


ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധെ എന്നിവരടങ്ങിയ ഭാഗിക പ്രവൃത്തിദിന ബെഞ്ചിന് മുന്നിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രബൽ പ്രതാപ് എന്ന ഹർജിക്കാരൻ, ബെഞ്ചിന് മുന്നിലെത്തി സ്വയം "പരമാധികാരി" (സോവറിൻ) എന്ന് പരിചയപ്പെടുത്തി. ജഡ്ജിമാരെ "ജുഡീഷ്യൽ ജീവനക്കാർ" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അയാൾ പറഞ്ഞു, "മിസ്റ്റർ ജുഡീഷ്യൽ ജീവനക്കാരാ, സൈബർ കുറ്റകൃത്യങ്ങളിൽ സിൻഡിക്കേറ്റ് നടത്തുന്ന ലഖ്‌നൗ എഎസ്പിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു."ഇത് കേട്ട് അമ്പരന്ന ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അവിശ്വാസത്തോടെ, "നിങ്ങൾ എന്നോട് ഉത്തരവിടുകയാണോ? നിങ്ങൾ ഞങ്ങളോട് ഉത്തരവിടുകയാണോ?" എന്ന് ചോദിച്ചു. എന്നാൽ, ഹർജിക്കാരൻ ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപങ്ങൾ തുടരുകയും കൈയിലിരുന്ന പേപ്പറുകൾ കാറ്റിൽ പറത്തി കോടതി നടപടികൾ തടസ്സപ്പെടുത്തുകയുമായിരുന്നു.


ഉടൻ തന്നെ കോടതി സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇയാളെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. തുടർന്ന് കോടതി സമുച്ചയത്തിനകത്തുള്ള ഡി.എസ്.പിയുടെ ഓഫീസിൽ ഇയാളെ കുറച്ചുനേരം തടഞ്ഞുവെച്ചു.എന്നാൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോടതിയിൽ വലിയ രീതിയിലുള്ള തടസ്സമുണ്ടാക്കിയിട്ടും, ഹർജിക്കാരനെതിരെ കോടതി അലക്ഷ്യ നടപടികളോ മറ്റ് നിയമനടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് ബെഞ്ച് തീരുമാനിച്ചു "ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. കേസിന്റെ ഗുണദോഷങ്ങൾ പരിശോധിച്ചപ്പോൾ, നിലവിലുള്ള ഉത്തരവിൽ ഇടപെടാൻ തക്കതായ കാരണങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല. അതിനാൽ ഈ സ്പെഷ്യൽ ലീവ് പെറ്റീഷൻ (എസ്‌എല്പി) തള്ളുന്നു” ,ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. പിന്നീട് ജഡ്ജി ഇങ്ങനെയും അഭിപ്രായപ്പെട്ടു, "അയാൾ വളരെ അസ്വസ്ഥനാണ്... ഇതെല്ലാം നിരാശയിൽ നിന്ന് ഉണ്ടാകുന്നതാണ്. ഞങ്ങൾക്ക് ഇയാളോട് സഹതാപം മാത്രമേയുള്ളൂ."


ലഖ്‌നൗവിലെ സ്പെഷ്യൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (കസ്റ്റംസ്) കോടതിയുടെ തീരുമാനത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നതിന് പകരം, ഹർജിക്കാരന്റെ അപേക്ഷ ഒരു സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നത്. വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഹർജിക്കാരന് മറ്റ് ഫലപ്രദമായ നിയമപരമായ വഴികൾ ലഭ്യമാണെന്ന് ചൂണ്ടിക്കാണിച്ച അലഹബാദ് ഹൈക്കോടതി, ഉചിതമായ ഫോറത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഇയാൾക്ക് നൽകിക്കൊണ്ട് കേസ് തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ ഈ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ഹർജിക്കാരന്റെ സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിക്കൊണ്ട് കേസ് അവസാനിപ്പിച്ചു.



Tags

  • supreme court of india
  • abuse

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പകുതി ശരീരം വിമാനത്തിന് പുറത്ത്! ജനലിലൂടെ യാത്രക്കാരൻ തെറിച്ചുപോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

പകുതി ശരീരം വിമാനത്തിന് പുറത്ത്! ജനലിലൂടെ യാത്രക്കാരൻ തെറിച്ചുപോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

photo - facebook

ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു ; 5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, അധ്യാപകനെതിരെ പരാതി

photo; representative image

സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിച്ചു, വയനാട് സ്വദേശിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരുക്ക്

image credict ; pixabay

'ഇ20 പെട്രോൾ തുടരും'; ശുദ്ധ പെട്രോളിന് സാധ്യതയില്ലെന്ന് കേന്ദ്രം

photo; representative image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലേർട്ട്

photo - facebook

'പിണറായിയുടെ ധാർഷ്ട്യവും സംസാരരീതിയും തിരിച്ചടിയായി; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം