കോഴിക്കോട്: സോളാര്‍ വിവാദത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയിലാണ് ബിജു രാധാകൃഷ്ണന് ആരോപണം ഉന്നയിച്ചത്. എഴുതി തയ്യാറാക്കിയ പരാതിയിലാണ് ബിജുരാധാകൃഷ്ണന്റെ ആരോപണം.
സോളാര്‍ വിവാദത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ഗണേഷ് കുമാറാണ്. ഗണേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ബിജു രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ടീം സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ ഗണേഷ് കുമാറാണ്. സരിത ഗണേഷിന്റെ ബിനാമിയാണ്. പ്രമുഖരുമായുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും ബിജു വെളിപ്പെടുത്തി. അതേസമയം ബിജുവിന്റെ പരാതി വടകര കോടതി ഫയലില്‍ സ്വീകരിച്ചില്ല. പരാതിയുമായി തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്കി. ഈ മാസം 17ന് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പരാതി സമര്‍പ്പിക്കും.
ഇക്കാര്യങ്ങളെല്ലാം ഇതുവരെ പറയാതിരുന്നത് തന്റേയും അമ്മയുടേയും സുരക്ഷ ഭയന്നിട്ടാണ്. ഇപ്പോഴത്തെ സര്‍ക്കാരില്‍ വിശ്വാസമുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. തന്റെ മരണമൊഴിയായി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തണമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.






