
മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എം.ഫില്‍/പി.എച്ച്.ഡി. പഠനങ്ങള്‍ക്കായി നല്കുന്ന ഫെലോഷിപ്പാണിത്.
സയന്‍സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് എഞ്ചിനീയറിംഗ്/ടെക്നോളജി മേഖലകളില്‍ റഗുലര്‍ എം.ഫില്‍/ പി.എച്ച്.ഡി. കോഴ്സുകളിലേര്പ്പെടാം. വാര്‍ഷികകുടുംബവരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്.
എം.ഫില്‍/പി.എച്ച്.ഡി.യ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. JRF ന് 25000 രൂപ വീതവും SRF ന് 28000 രൂപ വീതവും പ്രതിമാസം ഫെലോഷിപ്പ് തുകയായി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ugc.ac.in/nfobe എന്ന വെബ്സൈറ്റില്‍ ലഭിക്കും.

